കീഴൂർ, ആറളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു



ആറളം: വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ മാത്രം സ്മാർട്ടായത് കൊണ്ട് കാര്യമില്ലെന്നും ജീവനക്കാരിൽ നിന്നും മെച്ചപ്പെട്ട സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകൂമ്പോഴെ സ്മാർട്ട് ഓഫിസ് ലക്ഷ്യം സാക്ഷാൽക്കരിക്കപ്പടുകയുള്ളൂവെന്ന് മന്ത്രി കെ. രാജൻ. ഇരിട്ടിയിൽ കീഴൂർ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്മാർട്ടായ ഓഫിസിലേക്ക് നീറുന്ന വേദനയുമായി കടന്നുവരുന്ന സാധാരണക്കാരന് സങ്കീർണതകൾ മാറ്റി വെച്ച് സാധ്യമായ വഴികൾ പറഞ്ഞ് കൊടുക്കാൻ ജീവനക്കാരന് സാധിക്കണം. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളും പരിഹരിക്കാനും താഴെ തട്ട് വരെ കാര്യക്ഷമമാക്കാനുമാണ് വില്ലേജ് കർമ്മ സമിതികൾ രൂപികരിച്ചത്. ഇത്തരം സമിതികളിൽ ഇടപെടാനും വില്ലേജ് പരിധിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും രാഷ്ട്രിയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ
സണ്ണിജോസഫ് എം എൽ എ. അധ്യക്ഷനായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ, ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം.കെ.കെ.ദിവാകരൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ശ്രീമതി, പി. രജനി, നഗരസഭാ കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, സബ്ബ് കലക്ടർ സന്ദീപ് കുമാർ , കെ.വി.സക്കീർ ഹുസൈൻ, പായം ബാബുരാജ്, പി.എ.നസീർ , മാത്യു കുന്ന പള്ളി, കെ.മുഹമ്മദലി, എം.എം. മജീദ്, സത്യൻ കൊമ്മേരി , കെ.കെ.ഹാഷിം , സി.വി.എം.വിജയൻ, സൈലസ് മണലേൽ, ഡെന്നിസ് മാണി, മാത്തുക്കുട്ടി പന്തപ്ലാക്കൽ, എന്നിവർ സംസാരിച്ചു.
എടൂർ ടൗണിൽ ആറളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേ
ജ് ഓഫിസിന് പിറക് വശത്തെ അപകട ഭീക്ഷണിയുയർത്തുന്ന മൺതിട്ടയ്ക്ക് സംരക്ഷണ ഭിത്തി പണിയാൻ 5 ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പെട്ടെന്ന് പൂർത്തിയാക്കുമെ
ന്നും മന്ത്രി പറഞ്ഞു .
.സണ്ണി ജോസഫ് എം. എൽ.എ. അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. പി.രാജേഷ്, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എ ഡി എം കെ.കെ. ദിവാകരൻ, ഷിജി നടുപറമ്പിൽ, ജോസ് അന്ത്യാ കുളം, സബ്ബ് കലക്ടർ സന്ദീപ്കുമാർ , ടി.എ. ജോസഫ് , ശങ്കർ സ്റ്റാലിൻ , കെ.ടി. ജോസ് , ജോസ് പാലമറ്റം, വിപിൻ തോമസ്, പി.കെ. മാമു ഹാജി, കെ.എൻ. പ്രശാന്തൻ , തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഫാ.തോമസ് വടക്കേ മുറിയിൽ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement