വിസ്മയം പോലെ ജീവിച്ചു നൂറാംവയസില്‍ അവധൂതമാതാ വിടപറഞ്ഞു. തിരുവങ്ങാട് അമ്മയെന്നു വിളിക്കുന്ന ഇവരുടെ സാമീപ്യം അനുഗ്രഹമായി കണ്ടിരുന്ന ഒട്ടേറെയാളുകള്‍ ഇവര്‍ ഏറെക്കാലം സാന്നിധ്യമായ തലശേരിയിലുണ്ട്. തിരുവങ്ങാട്ടെയും തലശേരിയിലെയും വഴികളിലൂടെ തലയില്‍ കൈവച്ചാണ് കാണുന്നവരില്‍ ആത്മീയ അനുഭവമേകി നടന്നു പോയിരുന്നത്. മൗനമായി മറ്റുള്ളവരെ നോക്കുകയല്ലാതെ ഒന്നും സംസാരിക്കാതിരിക്കുകയാണ് ഇവരുടെ രീതി. അതീന്ദ്രിയ ലോകത്ത് ജീവിക്കുന്നതു കൊണ്ടാവും തന്നെ ആത്മീയ ഗുരുവായി കാണുന്നവരില്‍ നിന്നും പണമോ പാരിതോഷികമോ ഭക്ഷണമോ,വസ്ത്രമോ വാങ്ങിയിരുന്നില്ല.അവധൂതമാതയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വടകര സിദ്ധാശ്രമത്തിലെ സന്യാസിമാരുടെ കാര്‍മികത്വത്തില്‍ മടപ്പള്ളി ബീച്ചുറോഡിലെ അവധൂത മഠത്തില്‍ നടക്കും.
Post a Comment