കാടാച്ചിറയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം



കാടാച്ചിറ : കാടാച്ചിറയിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരണപ്പെട്ടു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു (18) ആണ് മരിച്ചത്. എൽ ഐ സി എജൻ്റായ അരക്കൻ പ്രകാശൻ-ഷജിന ദമ്പതികളുടെ മകനാണ്. സഹോദരി അനാമിക.

പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിഷ്ണു തുടർ പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോകാനിരിക്കെയാണ് മരണം.

ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ കാടാച്ചിറ ഹൈസ്കൂളിന് മുൻവശത്താണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുള്ളറ്റിൽ വിഷ്ണുവിൻ്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement