പോക്സോ; തലശ്ശേരിയിൽ ഒന്നാം ക്ലാസ്സുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ



തലശ്ശേരി: ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ലാസ്സുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പുന്നോൽ മാക്കൂട്ടം ജന്നത്ത് ഹൗസിൽ ടി.കെ. നിഷാബി [34]നെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ അൺ എയ്ഡഡ് സ്കൂളിൽ അനധ്യാപക ജീവനക്കാരനാണ് ഇയാൾ. കുട്ടി ഓണപരീക്ഷക്ക് എത്തിയപ്പോൾ ലഹരി പാനീയം നൽകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് നടപടി.

തലശ്ശേരിയിലെ ഒരു പബ്ലിക്ക് സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഓണ പരീക്ഷാ സമയത്താണ് ക്രൂര പീഡനം അനുഭവിക്കേണ്ടി വന്നത്.

ഓണപ്പരീക്ഷ സമയത്ത് സ്ഥാപനത്തിലെ ഓഫീസ് ക്ളറിക്കൽ ജോലി ചെയ്തിരുന്ന നിഷാബ് ടി.കെ എന്ന പ്രതി കുട്ടിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞ് പ്രതിയെ പിടിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement