ന്യൂമാഹി: മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീക്ഷേത്രത്തിൽ നവീകരണ കലശവും ഗുരുപ്രതിഷ്ഠയും 2024 ജനുവരി 15,16,17 തിയ്യതികളിലായി നടക്കും.
തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് അഷ്ടദ്രവ്യ നവീകരണ കലശം.
24 വർഷത്തിനു ശേഷം നടക്കുന്ന നവീകരണ കലശം അതിവിപുലമായ ചടങ്ങുകളോടെ ആലോഷിക്കാൻ തന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ചു.
തന്ത്രിക്ക് ചൊവ്വാഴ്ച ക്ഷേത്രത്തിൽ സ്വീകരണം നൽകി. എം പി പവിത്രൻ, വി കെ രാജേന്ദ്രൻ , പി ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിശേഷ പൂജകളുണ്ടായി. നിരവധിപ്പേർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. നവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കാനും ധാരണയായി.
Post a Comment