കരിന്തളം - വയനാട് 400 കെവി വൈദ്യുതി ലൈൻ നഷ്ടപരിഹാരം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി



ഇരിട്ടി: കരിന്തളം - വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവർത്തിയുമായി ബന്ധപ്പെട്ട് കർഷകരുടെ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. ലൈൻ നിർമ്മാണത്തിൽ പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ന്യായമായ പാക്കേജ് തയ്യാറാക്കി അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കണമെന്നാണ് വിവിധ സ്ഥലങ്ങളിൽ നടന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ ഉയർന്നുവന്ന പ്രധാനപ്പെട്ട നിർദേശങ്ങൾ
 ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ നിലവിലുള്ള മാർക്കറ്റ് വിലയുടെ രണ്ട് ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുക. ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് നിലവിലുള്ള മാർക്കറ്റ് വില ലഭ്യമാക്കുക. പദ്ധതി പ്രദേശത്ത് നഷ്ടമാകുന്ന വിളകൾക്കും വൃക്ഷങ്ങൾക്കും ന്യായമായ അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയവ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തപക്ഷം ചുരുങ്ങിയത് ഇടമണ്‍ കൊച്ചി, മാടക്കത്തറ എന്നീ സ്ഥലങ്ങളില്‍ നല്‍കിയ നഷ്ടപരിഹാര പക്കേജകളെങ്കിലും ആംഗികരിക്കണമെന്ന് ആവശ്യപ്പെട്ട് പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ സണ്ണി ജോസഫ്‌, കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം എല്‍ എ ഇ. ചന്ദ്രശേഖരന്‍, തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എം എല്‍ എ എം. രാജഗോപാല്‍, ഉദുമ നിയോജകമണ്ഡലം എം എല്‍ എ സി. എച്ച്. കുഞ്ഞമ്പു, ഇരിക്കൂര്‍ നിയോജകമണ്ഡലം എം എല്‍ എ സജീവ്‌ ജോസഫ്‌ തുടങ്ങിയ എം എല്‍ എ മാരാണ് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. 
ഇതേ ആവശ്യങ്ങൾ ഉന്നയിച്ച കണ്ണൂർ ജില്ലയിലെ പായം, അയ്യൻകുന്ന്, ആറളം, കേളകം പഞ്ചയത്തുകളിലെ കർമ്മസമിതി അംഗങ്ങൾ പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തിരുവന്തപുരത്തുവെച്ചു വൈദ്യുത മന്ത്രി കെ. കൃഷ്ണന്കുട്ടിയെയും വൈദ്യുത സെക്രട്ടറി ജ്യോതിലാൽ ഐ എ എസിനേയും കണ്ട് പരാതിനൽകി. കണിച്ചാർ കേളകം പ്രദേശത്തെ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ലൈൻ അല്പംകൂടി മാറ്റം വരുത്തിയാൽ ലഭിക്കുന്ന നേട്ടങ്ങൾ അടക്കം വ്യക്തമായ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്ത് കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കാം എന്ന് മന്ത്രി ഉറപ്പുനൽകിയതായി കർമ്മസമിതി അംഗങ്ങൾ പറഞ്ഞു. നിവേദന സംഘത്തിൽ പേരാവൂർ ഇരുക്കൂർ എം എൽ എ മാരോടൊപ്പം ആക്ഷൻ കമ്മറ്റി ചെയർമാൻ തോമസ് വര്ഗീസ്, കൺവീനർ ബെന്നി പുതിയാപുറം, വൈസ് ചെയർമാൻ ജെയിംസ് നെല്ലിമൂട്ടിൽ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് റോയി നമ്പുടാകം എന്നിവർ ഉണ്ടയിരുന്നു .

Post a Comment

Previous Post Next Post

Join Whatsapp

Advertisement