ഓൺ ലൈൻ തട്ടിപ്പ് പയ്യന്നൂരില്‍ നാലു പേരിൽ നിന്നായി 34 ലക്ഷം തട്ടിയെടുത്തു.


പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പ് സംഘം നാലു പേരിൽ നിന്നായി 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും ബേങ്ക് അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം തട്ടിയെടുക്കുകയായിരുന്നു. ഇരയായവരുടെ
നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.പയ്യന്നൂർ
കോറോം ചാലക്കോട് സ്വദേശി പി.ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞമാസം 20-നും 22-നുമിടയില്‍ ടെലിഗ്രാം ആപ് മുഖേന ഉയർന്നലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ കൈക്കലാക്കുകയും പിന്നീട് പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്ട്കൂടി ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തത്.

കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് മറ്റൊരു കേസ്. കഴിഞ്ഞ ജൂലൈ 15-നും 17-നുമിടയില്‍ ഓണ്‍ലൈനില്‍ ഇന്‍ഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പ്രതികള്‍ വാട്സ് അപ്പിൽ അയച്ച ലിങ്ക് മുഖേന പരാതിക്കാരിയില്‍നിന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായും ഗൂഗിള്‍പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്.

പയ്യന്നൂരിലെ ടി.പി.അക്ഷയ് ജോലി വാഗ്ദാനത്തിലാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞമാസം 25 മുതല്‍ ഈമാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലിഗ്രാം ആപ്പുവഴിയാണ് തട്ടിപ്പ് നടത്തിയത്.. ഫ്രീലാന്‍സ് ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇയാള്‍ നല്‍കിയ 1,40,000 രൂപയാണ് നഷ്ടമായത്.


വെള്ളൂര്‍ സൗപര്‍ണികയിലെ ശ്രീഹരിക്ക് യിൽ നിന്നും 90,000 രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. പരാതിക്കാരന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍നിന്നും പ്രതികളുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 0207002100149583 നമ്പര്‍ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു. പിന്നീട് പരാതിക്കാരന്‍ അറിയാതെ അക്കൗണ്ടില്‍നിന്നും പ്രതികള്‍ 90,000 രൂപ പിന്‍വലിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിൽ നല്‍കിയ പരാതി. ഈ പരാതിയിലുള്‍പ്പെടെ നാലു പരാതികളിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement