ഓണം സ്പെഷ്യൽ ഡ്രൈവ് തുടർന്ന് എക്സൈസ്; വാഹന പരിശോധനയിൽ ചമ്പാട് നിന്നും 20 കുപ്പി മാഹി മദ്യം പിടികൂടി, കുന്നോത്ത് പറമ്പ് സ്വദേശി അറസ്റ്റിൽ



പാനൂർ : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ കടത്താൻ ശ്രമിച്ച 20 കുപ്പി (10 ലിറ്റർ) മാഹി മദ്യവുമായി യുവാവിനെ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ യു.ഷാജി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മേലെ ചമ്പാടിനടുത്ത് പുഞ്ചക്കരയിൽ വച്ച് കുന്നോത്ത് പറമ്പ സ്വദേശി കെ. ഷെരീഷ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച KL.58.G. 5809 നമ്പർ ബൈക്കും പിടികൂടി.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാൾ കുറച്ച് ദിവസങ്ങളായി കൂത്തുപറമ്പ് എക്സൈസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
ആവശ്യക്കാർക്ക് മൊബൈലിൽ വിളിച്ചറിയിക്കുന്നതിനനുസരിച്ച് സ്കൂട്ടറിൽ മദ്യം എത്തിച്ച് നൽകുന്നതാണ് ഷെരീഷിൻ്റെ രീതി. മഫ്തിയിൽ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
ഇയാൾ നേരത്തെയും അബ്കാരി കേസിൽ പ്രതിയാണ്. സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എം. സുബിൻ, എ.എം ബിനീഷ്, ജിജീഷ് ചെറുവായി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement