സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിവിധ തസ്‌തികകളിലെ 199 ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലർക്ക് / കാഷ്യർ 192, അസി. സെക്രട്ടറി 7 ഒഴിവുകൾ.
ജൂനിയർ ക്ലർക്ക് / കാഷ്യർ: തിരുവനന്തപുരം 12, കൊല്ലം 18, പത്തനംതിട്ട 7, ആലപ്പുഴ 2, കോട്ടയം 6, ഇടുക്കി 3, എറണാകുളം 33, തൃശൂർ 22, പാലക്കാട് 13, കോഴിക്കോട് 9, മലപ്പുറം 33, വയനാട് 2, കണ്ണൂർ 30, കാസർകോട് 2 എന്നിങ്ങനെ ആണ് ഒഴിവുകൾ.
പ്രായം: 18 വയസ് മുതൽ 40 വരെ. അപേക്ഷകർക്ക് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം. ഓരോ തസ്‌തികയിലേക്കും ഉള്ള അപേക്ഷ പ്രത്യേകം കവറിലാക്കി അയക്കണം. സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരമാണ് നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 7. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കാം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, തിരുവനന്തപുരം 695001.
വിശദ വിവരങ്ങൾക്ക്:
www.keralacseb.kerala.gov.in
Post a Comment