ചെടിക്കുളം കൊട്ടാരത്തെ ഉൾപ്പെടെ ഇരിട്ടി മേഖലയിലെ 114 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു



ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് ഉൾപ്പെടെ ഇരിട്ടി മേഖലയിലെ 114കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. മിച്ച ഭൂമിയാണെന്ന് അറിയാതെ വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് വർഷങ്ങളായി കൈയേറ്റക്കാരെ പോലെ ജീവിച്ചു പോന്ന കുടുംബങ്ങൾക്കാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിച്ചത്. 34 മിച്ച ഭൂമി പട്ടയവും 80 ലക്ഷം വീട് പട്ടയവുമാണ് ഇരിട്ടിയിലും എടൂരിലും നടന്ന ചടങ്ങിൽ വെച്ച് റവന്യു മന്ത്രി കെ.രാജൻ വിതരണംചെയ്തത്.
  കൊട്ടാരത്ത് 47 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ 33 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. മറ്റുള്ളവരുടെ കാര്യത്തിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി അന്തിമ തീരുമാനമായിട്ടില്ല. പായം പഞ്ചായത്തിലെ വിളമന വില്ലേജിലെ ഒരു കുടുംബത്തിനുള്ള മിച്ച ഭൂമി പട്ടയവും എടൂരിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. 80 ലക്ഷം വീട് പട്ടയവും രണ്ട് ചടങ്ങുകളിലായി മന്ത്രി വിതരണം ചെയ്തു . 
ആറളം വില്ലേജിൽ 19 കുടുംബങ്ങൾക്കും മുഴക്കുന്ന് വില്ലേജിൽ 23 കുടുംബങ്ങൾക്കും, പായം വില്ലേജിലെ 21 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ 12 കുടുംബങ്ങൾക്കും, തില്ലങ്കേരി,വെള്ളാർവള്ളി, ചാവശേരി, തുടങ്ങിയ വില്ലേജുകളിൽ ഒരു കുടുംബത്തിനുമാണ് ലക്ഷം വീട് പട്ടയം ലഭിച്ചത്. അഞ്ചു വർഷംകൊണ്ട് കൈവശമുള്ള എല്ലാ ഭൂമിക്കും അധികാരികത ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 
ഇരുചടങ്ങുകളിലും സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഇരിട്ടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ , ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ സന്ദീപ് കുമാർ, ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, എ ഡി എം കെ.കെ. ദിവാകരൻ, നഗരസഭാ കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി. ജോസ്, കെ.വി. സക്കീർ ഹുസൈൻ, പായം ബാബുരാജ്, പി.എ. നസീർ , മാത്യു കുന്നപള്ളി, കെ. മുഹമ്മദലി, എം.എം. മജീദ്, സത്യൻ കൊമ്മേരി, കെ.കെ. ഹാഷിം , സി.വി.എം. വിജയൻ, സൈലസ് മണലേൽ, ഡെന്നിസ് മാണി, മാത്തുക്കുട്ടി പന്തപ്ലാക്കൽ, എന്നിവർ സംസാരിച്ചു.
എടൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എ ഡി എം.കെ.കെ. ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷിജി നടുപറമ്പിൽ, വാർഡ് അംഗം ജോസ് അന്ത്യാ കുളം, സബ്ബ് കലക്ടർ സന്ദീപ് കുമാർ , ടി.എ. ജോസഫ് , ശങ്കർ സ്റ്റാലിൻ , കെ.ടി. ജോസ് , ജോസ് പാലമറ്റം, വിപിൻ തോമസ്, പി.കെ. മാമു ഹാജി, കെ. എൻ. പ്രശാന്തൻ , തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഫാ.തോമസ് വടക്കേ മുറിയിൽ എന്നിവരും സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement