ഓണനാളിൽ ജയിലുകളിലും സദ്യയൊരുങ്ങുന്നത് പതിവാണ് എന്നാൽ ഇപ്രാവിശ്യം സദ്യക്കൊപ്പം വറുത്തരച്ച കോഴിക്കറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ജയിലുകളിലും സദ്യ വിളമ്പുന്നത്. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല.
കണ്ണൂർ വനിതാ ജയിലിൽ ഇലയിട്ട് പച്ചക്കറിസദ്യ ഒരുക്കും. സാധാരണ മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ രാവിലത്തെ വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകിട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകുമെന്നും സംസ്ഥാനത്തെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post a Comment