സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു



സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. 86 വയസ് ആയിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement