തലശ്ശേരി – മാഹി ബൈപാസിന്റെ ഭാഗമായുള്ള കവിയൂർ- ഒളവിലം സർവ്വീസ് റോഡ് ഗതാഗതയോഗ്യമാക്കാൻ സത്വര നടപടി ഉടൻ വേണമെന്നാവശ്യമാണ് ഉയരുന്നത്. കവിയൂരിൽ നിന്നും പാത്തിക്കൽ എത്താൻ ഇനി ഏകദേശം ഇരുന്നൂറ്റി അമ്പത് മീറ്റർ മാത്രം പ്രവൃത്തി നടത്തിയാൽ യാത്ര ക്ലേശത്തിന് പരിഹാരമാകും.
നാഷണൽ ഹൈവേ അതോറിറ്റി ഇതിനായി ശ്രദ്ധ പതിപ്പിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. മോന്താൽ പാലം വഴി നിന്ന് തീരദേശ റോഡിലൂടെ പാത്തിക്കൽ എത്തുന്നവർക്കും സർവ്വീസ് റോഡ് കൊണ്ടുള്ള പ്രയോജനം ലഭിക്കും. കവിയൂർ വഴി മാഹി, പള്ളൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിലെത്താനും എളുപ്പമാർഗമാണ്. പദ്ധതി ഉടൻ പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment