ആൾതാമസമില്ലാത്ത വീടുകളിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച; കണ്ണൂരിൽ നാട്ടുകാരുടെ ഉറക്കംക്കെടുത്തി മോഷണ സംഘം



കണ്ണൂർ: ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി പൂട്ട് പൊളിച്ച് മോഷണം നടത്തുന്ന സംഘം കണ്ണൂരിൽ. മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായാണ് ഇവർ മോഷണത്തിന് ഇറങ്ങുന്നത്. ബ്ലാക്ക് മാൻ ഭീതിയ്ക്ക് പിന്നാലെയാണ് മോഷണ സംഘവും എത്തിയിരിക്കുന്നത്. കവർച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവർച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലർച്ചെയാണ് കവർച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാൽ മോഷണം നടന്നില്ല. തുടർന്ന്കവർച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി.

ആലക്കോട് മേഖലയിൽ പിടിതരാതെ കറങ്ങുന്ന ബ്ലാക്ക്മാന് പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement