അനധികൃത മദ്യവിൽപനക്കാരൻ പിടിയിൽ



തളിപ്പറമ്പ്: അനധികൃത മദ്യവിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. ചെങ്ങളായി പ്രദേശത്തെ പ്രധാന മദ്യ വില്ലനക്കാരനായ പി. പി.ലക്ഷ്മണനെ (48)യാണ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും സംഘവും അറസ്റ്റ് ചെയ്തത്. ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് ചെങ്ങളായി ഹംസപീടികയിൽ വെച്ച് വിൽപനക്കിടെ മൂന്ന് ലിറ്റർ വിദേശമദ്യവും മദ്യം വിൽപന നടത്തി ലഭിച്ച 1200 രൂപയുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ, എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement