പാനൂർ നഗരസഭയിലെ ഓട്ടോകൾക്ക് നമ്പർ നൽകും



പാനൂർ : നഗരസഭയിലെ എല്ലാ ഓട്ടോ റിക്ഷകൾക്കും നമ്പർ നൽകും. ഗതാഗതക്രമീകരണ സമിതിയോഗത്തിലാണ് തീരുമാനം. ചെയർമാൻ വി. നാസർ അധ്യക്ഷതവഹിച്ചു. നവംബർ 15 നുള്ളിൽ നഗരസഭയിൽ അപേക്ഷ നൽകണം. ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ച് സുക്ഷ്മപരിശോധന നടത്തി അർഹതയുള്ളവർക്ക് നമ്പർ നൽകും. നഗരസഭയിലെ പെരിങ്ങത്തൂർ, കരിയാട്, പുല്ലൂക്കര, മേലെ പൂക്കോം, പാനൂർ ടൗണിലെ പുത്തൂർ റോഡ്, കൂത്തുപറമ്പ് റോഡ്, ആസ്പത്രി റോഡ്, ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിൽ നിലവിലുളള എല്ലാ ഓട്ടോകൾക്കാണ് നമ്പർ നൽകുക.അടുത്ത ഘട്ടത്തിൽ നമ്പർ നൽകുമ്പോൾ പാനൂർ നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. നിലവിലെ രീതി പ്രകാരം പാനൂർ ടൗണിലെ ഒരു സ്റ്റാൻഡിൽ നിന്ന് ടൗണിലെ തന്നെ മറ്റൊരു സ്റ്റാൻഡിൽ ഓട്ടം പോയാൽ പലപ്പോഴും അവിടെ പാർക്ക് ചെയ്യാൻ കഴിയില്ല. നേരെ പുറപ്പെട്ട സ്റ്റാൻഡിൽ തന്നെ തിരിച്ചെത്തി പാർക്കു ചെയ്യണം. ഈ രീതി പ്രയാസം ഉണ്ടാക്കുന്നതിനാൽ സിഗ്നൽ സംവിധാനം വന്നതോടെ പലരും ഓട്ടം പോകാൻ മടിക്കുന്ന സ്ഥിതിയുണ്ട്..

ഇത് പരിഹരിക്കാൻ ടൗണിലെ ഒരു സ്റ്റാൻഡിൽനിന്ന് ടൗണിലെ തന്നെ മറ്റൊരു ഓട്ടോ സ്റ്റാൻഡിലേക്ക് ഓട്ടം പോയാൽ അവിടെത്തന്നെ പാർക്കു ചെയ്യാൻ അനുമതി നൽകും. എന്നാൽ ടൗണിനു പുറത്തുള്ള കരിയാട്, പുല്ലൂക്കര തുടങ്ങിയ സ്റ്റാൻഡിൽ നിന്ന് പാനൂരിലെത്തുന്ന ഓട്ടോകൾ അവിടെ പാർക്കു ചെയ്യാൻ പാടില്ല. ടൗണിൽ വെയ്ക്കാതെ ഓടുന്ന ഓട്ടോ റിക്ഷകളുടെ അപേക്ഷ പരിഗണിച്ച് സംയുക്ത യുണിയൻ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതിയുടെ പരിശോധനയ്ക്ക് ശേഷം അർഹതയുള്ളവർക്ക് നമ്പർ നൽകാനും തിരുമാനിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement