ഓണാഘോഷങ്ങൾ സമാപ്തിയിലേക്ക് അടുക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം നാളോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. ഇന്ന് ചതയമാണ്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. നാലാമോണം പൊടിപൂരമെന്നാണ് പറയാറ്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
Post a Comment