പെൻഷനും വേതനവും പരിഷ്കരിക്കുക; എൽ. ഐ. സി. ഓഫീസർമാരും ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്



ഫാമിലി പെൻഷൻ വർദ്ധിപ്പിക്കുന്നതിന് എൽഐസി ബോർഡ് എടുത്ത തീരുമാനം ഗവൺമെൻറ് ഉടനടി അംഗീകരിക്കുക. ഒരു വർഷം മുമ്പ് കാലാവധിയായ വേതനക്കരാർ പരിഷ്കരിക്കുന്നതിന് ചർച്ചകൾ ഉടൻ ആരംഭിക്കുക. ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ. ഐ. സി ജീവനക്കാരും ഓഫീസർമാരും സപ്തംബർ 12 ന് നടത്തുന്ന ഇറങ്ങിപ്പോക്ക് സമരത്തിന് മുന്നോടിയായി ജില്ലയിലെ എൽ. ഐ. സി. ഓഫീസുകൾക്കുമുന്നിൽ പ്രകടനവും കവാടയോഗങ്ങളും നടത്തി. എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ, ഫെഡറേഷൻ ഓഫ് എൽ. ഐ. സി. ക്ലാസ്സ്‌ വൺ ഓഫീസേഴ്സ് അസോസിയേഷൻ സ്, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.
കണ്ണൂരിൽ നടന്ന യോഗത്തിൽ എം. കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ വിശദീകരണം നടത്തി.പ്രീത പ്രേമൻ, അരുൺ പാടാച്ചേരി, ടി. മണി, പി. സി. രാമൻ എന്നിവർ സംസാരിച്ചു.

തലശ്ശേരിയിൽ എം. പി.ശ്രീജിത്ത്, എം. അനിൽകുമാർ,ഒ. കെ.രാജേഷ് ,കെ. സുമേഷ്,  എസ്. വി.മീര, പി. കെ ജുബിത്ത്. പി.രജില, കെ. പ്രകാശൻ, പി. വി. രാജീവൻ എന്നിവരും മട്ടനൂരിൽ  എസ്. സന്തോഷ്‌,ജി. ഉത്തമൻ, സി. ആർ. സുശീൽകുമാർ, കെ. രമേശൻ,എൻ. പി. സുധാകരൻ എന്നിവരും തളിപ്പറമ്പിൽ ടി. എം. വി. ജയൻ,പി. ഈശ്വരൻ, കെ. ഗണേശൻ, പി. വി. ഷിജു എന്നിവരും പയ്യന്നൂരിൽ എ. മനോജ്‌, എം. ബാബു, കെ. നളിനി,  സലിൻരാജ്, എം. ചന്ദ്രൻ എന്നിവരും സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement