ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാർ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഭർത്താവിനെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടത്. ഗുരുതര പരിക്കേറ്റ ഭാര്യ തുളസിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുറച്ചുനാളുകളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാൽ ഇന്ന് പുലർച്ചെ ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളെ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്ർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Post a Comment