കണ്ണൂർ വിമാനത്താവള പുനരധിവാസ പാക്കേജ്: കുടിയൊഴിപ്പിക്കപ്പെട്ടവർ സൂചനാസമരം നടത്തി



മട്ടന്നൂർ : കണ്ണൂർ വിമാനത്താവള പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനാട് കോളിപ്പാലത്തെ ഭൂവുടമകൾ സൂചനാ സമരം നടത്തി. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ കോളിപ്പാലത്തെ സ്ഥലത്ത് ഒത്തുചേർന്ന് പ്രതിഷേധിച്ചത്.
വിമാനത്താവള പ്രദേശത്ത് നിന്ന് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടർന്ന് 2017 ലാണ് ഏഴു കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചത്. ആറു വർഷം കഴിഞ്ഞിട്ടും
സ്ഥലമേറ്റെടുപ്പിനുള്ള നടപടി പൂർത്തിയായിട്ടില്ല. കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയും സ്ഥലം എംഎൽഎയടക്കമുള്ള ജനപ്രതിനിധികളെയും പലതവണ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ മൂല്യനിർണയം നടത്തിയെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. സ്ഥലം കൈമാറ്റം ചെയ്യാനോ പഴകി തകർന്ന വീടുകൾ പുനർനിർമിക്കാനോ സാധിക്കാതെദുരിതത്തിലാണ് ഇവർ. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഭൂവുടമകൾ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement