കണ്ണൂരിൽ യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം കത്തിച്ച നിലയിൽ




കണ്ണൂർ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം കത്തിച്ച നിലയിൽ. എടത്തൊട്ടി സെന്‍റ് വിൻസന്‍റ് പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി. മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement