കോട്ടയത്ത് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് ഒരാൾ മരിച്ചു



കോട്ടയം: നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിനിടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഓണംത്തുരുത്ത് കവലയിലാണ് സംഘട്ടനമുണ്ടായത്. തിരുവോണ ദിനത്തിൽ രാത്രി 9.30നായിരുന്നു സംഭവം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement