സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; HLL കേരളത്തിന് നൽകില്ല



കേരളത്തിന്റെ ആവശ്യത്തെ തള്ളി കേന്ദ്രസർക്കാർ. എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറില്ലെന്ന് ധനമന്ത്രാലയം ആവർത്തിച്ചിരിക്കുകയാണ്. രാജ്യസഭയിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് നിലപാട് വ്യക്തമാക്കിയത്.

ഒരു ഭാ​ഗത്ത് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം,പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ (എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ്) ടെൻഡർ നടപടിയിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിലപാടറിയിച്ചിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement