കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന്
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും ഏത് ആശയക്കാർക്കും അവരുടെ മതമനുസരിച്ച് ആശയപരമായി പ്രവർത്തിക്കാനും ജീവിക്കാനും ഇന്ത്യൻ ഭരണഘടന പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതിവിധികൾക്കനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങളും ജീവിതരീതികളും
മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കി യതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ
വിധി പുനഃപരിശോധിക്കണമെന്ന് കാന്തപുരം നേരത്തെ പറഞ്ഞിരുന്നു. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശ ങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് ഹിജാബ് കേസിൽ വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
Post a Comment