മൊകേരി കൂരാറ വയലിലെ വെള്ളരികൾക്ക് അജ്ഞാത രോഗം ; വിഷു വിപണി ലക്ഷ്യമിട്ട് ഏക്കറുകണക്കിന് സ്ഥലത്ത് കൃഷിയിറക്കിയ എഴുപതോളം കർഷകർ പ്രതിസന്ധിയിൽ



മൊകേരി കൂരാറ വയലിൽ 12 എക്കാറോളം സ്ഥലത്ത് പതിറ്റാണ്ടുകളായി കൃഷിയിറക്കുന്ന എഴുപതോളം കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പാകമായ വെള്ളരി വിണ്ടു കീറി പൂർണ്ണമായും ഉപയോഗ ശൂന്യമാകുകയാണ്. വെള്ളരി കൃഷിയിൽ ഇങ്ങനയൊരു തിരിച്ചടി ഇത് ആദ്യമാണെന്ന് കർഷകർ പറയുന്നു.

ഇത്തരം ഒരു രോഗം വെള്ളരിക്ക് വരാനുള്ള കാരണം എന്താണെന്ന് കർഷകർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പതിവിലും ചൂടുള്ള കാലാവസ്ഥയായിരിക്കാമിതിനു പിന്നിലെന്ന നിഗമനത്തിലാണ് കർഷകർ. നന്നായി വിളവുണ്ടായി ഏറെ പ്രതീക്ഷയോടെ നിന്ന സമയത്താണ് കർഷകർക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. വെള്ളരി പറിക്കാൻ പാകമായി നിൽക്കുന്ന സമയത്ത് വന്ന ഈ രോഗം കാരണം മുതൽ മുടക്ക് പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണ് പാടത്തു വെള്ളരി കൃഷിയിറക്കിയ കർഷകർ.

പതിറ്റാണ്ടുകളായി ഇവിടെ കൃഷിയിറക്കുന്ന കർഷകർ ഈ പ്രതിസന്ധി മറികടക്കാൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ്. രോഗാവസ്ഥക്ക് പിന്നിലെ കാരണം കണ്ടെത്താൻ കാർഷിക വകുപ്പിനും ഇതേ വരെ സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement