സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഇന്നലെ (15/03/22) 89.62 ദശലക്ഷം യൂണിറ്റായിരുന്നു. ഇത് സര്‍വ്വകാല റെക്കോർഡ് ആണ്. 2021 മാർച്ച് 19-ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമായിരുന്നു പ്രതിദിന ഉപയോഗത്തിലെ കെ.എസ്.ഇ.ബിയുടെ മുന്‍ റെക്കോർഡ്.
ഇന്നലെ 31.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 58.11 യൂണിറ്റ് പുറത്തുനിന്നു വാങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തില്‍ 15.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഉപയോഗം വര്‍ധിച്ചതോടെ മൂലമറ്റത്തെ ആറുജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
മുഴുവന്‍ ശേഷിയില്‍ ഉത്പാദനം നടത്തിയാലും ജൂണ്‍ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.
എസ്‌എസ്‌എല്‍സി, പ്ലസ്ടു ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഇത്തവണ 90 ദശലക്ഷം യൂണിറ്റിനു മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍.
Post a Comment