പയ്യന്നൂര്‍: സ്കൂട്ടറില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. പടന്ന കൊട്ടയന്താര്‍ സ്വദേശിയും പയ്യന്നൂര്‍ ഫീനിക്സ് കാമ്ബസിലെ സി.എ വിദ്യാര്‍ഥിയുമായ അഷ്കറലി (20) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ഏഴോടെ പുഞ്ചക്കാട് യു.ടി.എം ക്വാട്ടേഴ്സിനടുത്തായിരുന്നു അപകടം.
പയ്യന്നൂര്‍ ഭാഗത്തുനിന്ന് രാമന്തളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറില്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അഷ്കറലിയെ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പെരുമ്ബയിലെ എസ്.ടി.പി. ജാഫറിന്റെയും പടന്നയിലെ സൗദമ്മാടത്ത് റസിയയുടെയും മകനാണ്. സഹോദരി ഷഹര്‍ബാന്‍.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
Post a Comment