ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ വിജയമാതൃകയായി ലോകത്തിന് മുന്നിൽ വെക്കാനുള്ളതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മലയോര പഞ്ചായത്തുകൾക്ക് വേണ്ടി 1.79 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 48 കോടി രൂപയിലധികം കോടി രൂപയുടെ വികസന പ്രവൃത്തികൾ തളിപ്പറമ്പ് മണ്ഡലത്തിലെ ആശുപത്രികളിൽ നടക്കുന്നതായി മന്ത്രി പറഞ്ഞു. ഒടുവള്ളിത്തട്ട് സിഎച്ച്‌സി താലൂക്കാശുപത്രിയാക്കി മാറ്റാൻ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയതായും അത് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡി എം ഒ (ആേരാഗ്യം) ഡോ. നാരായണ നായ്ക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട്, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി മോഹനൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രേമലത, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആനക്കീൽ ചന്ദ്രൻ, പിഎം മോഹനൻ, സിഐ വൽസല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്തംഗം പിപി വിനീത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി മൈക്കിൾ, ടിവി പത്മനാഭൻ, ഒപി ഇബ്രാഹിംകുട്ടി, ജോജി പുളിച്ചമാക്കൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പികെ അനിൽകുമാർ, ഐസൊലേഷൻ വാർഡ് ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.സി സച്ചിൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെവി പ്രസീത, സിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. സ്‌നേഹലത പോള എന്നിവർ സംസാരിച്ചു.
Post a Comment