നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകളും ഇന്ന് ചര്‍ച്ചയാകും.
സില്‍വര്‍ ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതിഷേധങ്ങളും ശൂന്യവേളയില്‍ ഉന്നയിക്കാനാണ് നീക്കം. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് ധാരണ. യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ വരുന്നുണ്ട്. എസ് എസ് എല്‍ സി പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യോത്തര വേളയിലുണ്ടാകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കും.
Post a Comment