കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍


കോട്ടയം പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്.

രണ്ടുപേരെയും ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാര്‍കുട്ടി ഡാമിന്റെ സമീപം കണ്ടെത്തിയതോടെ നാട്ടുകാരും, പൊലീസും, ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ രണ്ടുപേരുടെ മൃതദേഹവും കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടതെന്ന് പറയപ്പെടുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement