സ്വർണ്ണ ബ്രേസ്ലെറ്റ് തിരിച്ചു നൽകി മാതൃക കാട്ടി ;പയ്യന്നൂർ നഗരസഭ ഹരിത സേനാംഗങ്ങൾ



പയ്യന്നൂർ നഗരസഭ 17-ാം വാർഡിലെ ഹരിതസേന പ്രവർത്തകരാണ് മൂരിക്കൊവ്വൽ ഫർസാന മൻസിൽ വീട്ടുടമയായ ഫാത്തിമയ്ക്ക് പ്ലാസ്റ്റിക് ശേഖരത്തിൽ നിന്നും ലഭിച്ച സ്വർണ്ണ ബ്രേസ്ലെറ്റ് തിരിച്ചു നൽകി മാതൃകയായത്.

നഗരസഭയിൽ വീടുകളിൽ നിന്നും ഹരിതസേന പ്രവർത്തകർ അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിക്കുമ്പോഴാണ് ബ്രേസ്ലെറ്റ് കളഞ്ഞു കിട്ടിയത് . ഉടൻ തന്നെ
ഉടമസ്ഥന് തിരിച്ചു നൽകുകയാണ് ഉണ്ടായത്.

നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഉടമസ്ഥർ ദിവസങ്ങളായി തിരയുകയായിരുന്നു. ഇന്ന് 17-ാം വാർഡിലെ വീടുകളിലെ പ്ലാസ്റ്റിക് ശേഖരിക്കുന്ന ഉഷ എം, സരിത.കെ. എന്നീ ഹരിതസേന പ്രവർത്തകർക്കാണ് സ്വർണ്ണം കളഞ്ഞു കിട്ടിയത്.

എല്ലാ മാസവും നഗരസഭയുടെ ഹരിതസേന വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.
ഹരിതസേനയുടെ മാതൃകാപരമായ പ്രവർത്തനത്തിന് ചെയർപേഴ്സൺ കെ.വി.ലളിത അഭിനന്ദനമറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement