ചൊക്ലി പൊതുസ്ഥലത്ത് സ്ത്രീയെ കൈയേറ്റം ചെയ്ത് മാനഹാനിയുണ്ടാക്കും വിധം പെരുമാറിയെന്ന പരാതിയിൽ യുവാവിനെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു.
കൂത്തുപറമ്പിനടുത്ത കോട്ടയം കൂവ്വപാടിയിലെ കൃഷ്ണാംബിക’യിൽ കെ.ശരത്തി (36) നെയാണ് എസ്.ഐ. എൻ. സി.യതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം അഞ്ചേമുക്കാൽ മണിയോടെ മേനപ്രത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment