‘സമരം അനാവശ്യം; ബസ് നിരക്ക് കൂട്ടുന്നത് സമരത്തെ തുടര്‍ന്നാണെന്ന് വരുത്താന്‍ ശ്രമം’



തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. പരീക്ഷകൾ നടക്കുമ്പോൾ സമരം പാടില്ലായിരുന്നു. ബസ് നിരക്ക് വർധിപ്പിക്കും. ബസ് നിരക്ക് വർധിപ്പിക്കുന്നത് സമരത്തെ തുടർന്നാണെന്നു വരുത്തി തീർക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സ്വകാര്യ ബസ് ഉടമകൾ ഇന്നുമുതൽ അനിശ്ചിതകാല സമരം നടത്തുന്നത്. ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പണിമുടക്കില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement