രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി



രാജ്യത്ത്  ഇന്ധന വില കൂട്ടി. ഒരു ലിറ്റർ ഡീസലിന്  85 പൈസയും ഒരു ലിറ്റർ പെട്രോളിന് 88 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇന്ധന വില ഇന്ന്   രാവിലെ പ്രാബല്യത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.

കഴിഞ്ഞ വർഷം നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.

കേന്ദ്ര സർക്കാരിന് എണ്ണക്കമ്പനികളുടെ വില നിർണയാധികാരത്തിൽ യാതൊരു സ്വാധീനവുമില്ലെന്നാണ് യാഥാർത്ഥ്യം. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില സ്ഥിരതയോടെ നിൽക്കുന്നതാണ് പതിവ് രീതി. ഇക്കാരണത്താലാണ് കഴിഞ്ഞ നാല് മാസത്തിലേറെയായി എണ്ണ വില ഉയരാതിരുന്നതെന്നാണ് ജനം പൊതുവെ വിശ്വസിക്കുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement