സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്


സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. മുമ്പത്തെ വിലയില്‍ നിന്ന് പവന് 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4840 രൂപയും പവന് 38720 രൂപയുമായി. റഷ്യ – യുക്രൈന്‍ യുദ്ധം ഉള്‍പ്പടെയുള്ള പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായ ശേഷം വ്യാഴാഴ്ചയായിരുന്നു ഗ്രാമിന് 160 രൂപ കുറഞ്ഞത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നാണ് നേരിയ വര്‍ധനവുണ്ടായത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement