തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണ്ണവില ഇന്നും കുറഞ്ഞത്. സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുണ്ടായ സ്വർണ്ണ വിലയിലെ കുറവ് ആശ്വാസം നൽകുന്നതാണ്.
സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.
ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. അതേസമയം ഓൾ മാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് ഇന്നും ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില.
Post a Comment