കണ്ണൂർ സ്വദേശിക്ക് നേരെ ആസിഡ്‌ ആക്രമണം; മുഖത്തും ശരീര ഭാഗങ്ങളിലും പരിക്ക്


യുവതിക്ക് നേരെ ആസിഡ്‌ ആക്രമണം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊണ്ടയാട്ടിലാണ് സംഭവം. പൊറ്റമ്മല്‍ മദര്‍ ഹോസ്‌പിറ്റല്‍ ജീവനക്കാരിയായ മൃദുലയ്ക്ക്‌ (22) നേരെയാണ് ആസിഡ്‌ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ വിഷ്‌ണുവിനെ (28) നാട്ടുകാരാണ് പിടികൂടിയത്. തുടർന്ന് പ്രദേശവാസികൾ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്.

മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ യുവതിയെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ആശുപത്രിയിൽ ജോലിക്ക് വരുമ്പോഴാണ് അപ്രതീക്ഷിതമായി യുവാവിന്റെ ഭാ​ഗത്തുനിന്ന് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരുടെ മര്‍ദനമേറ്റ വിഷ്‌ണുവിനെയും കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘ കാലമായി മൃദുലയും വിഷ്ണുവും തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ്‌ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement