കൊച്ചി മെട്രോ നിർമ്മാണത്തിൽ 'പിശക് പറ്റി പോയി, എങ്ങനെ പറ്റിയെന്ന് പഠിക്കും' അപാകതയെന്ന് സമ്മതിച്ച് ഇ ശ്രീധരൻ


 മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. 

പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ  മെട്രോ 347-ാം നമ്പർ തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആൽഎൽ അറിയിക്കുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement