ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു; രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്


ചൈനയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്തത് 3393 കൊവിഡ് കേസുകൾ. രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 2020 ഫെബ്രുവരിയിലാണ് ചൈനയിൽ ഇതിനെക്കാൾ ഉയർന്ന പ്രതിദിന കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ താത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഷാങ്‌ഹായിയിലെ സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ ലോക്ക്‌ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement