കരളിന് ഗുരുതര മായ രോഗം ബാധിച്ചു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്ന അലവിൽ നിച്ചുവയൽ സ്വദേശിതറച്ചാണ്ടി ഹൌസിൽ തീർത്ഥ സുമേഷ് (19)നിര്യാതയായി
ഈ മാസം 8ന് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഒരാഴ്ച ക്ക് ശേഷം പെട്ടന്ന് ശാരീരിക സ്ഥിതി മാറുകയും മരണം സംഭവിക്കുകയും ചെയ്തു നിയന്ത്രിക്കാൻ പറ്റാത്ത നുന്യ രക്ത സമ്മർദ്ദവും,തന്മൂലമുള്ള രക്തം കട്ട പിടിക്കലുമാണ് മരണ കാരണം എന്ന് ചികിത്സ ക്ക് നേതൃത്വം കൊടുത്ത ഡോക്ടർ മാർ പറഞ്ഞു
കണ്ണൂർ ചിന്മയ മിഷൻ കോളേജ് ബി കോം വിദ്യാർത്ഥി നിയാണ്. അച്ഛൻ തറച്ചാണ്ടി സുമേഷ്, അമ്മ രമ്യ സഹോദരൻ റിതിൻ കണ്ണൂർ എം പി കെ സുധാകരന്ടെയും, അഴിക്കോട് എം എൽ എ കെ വി സുമേഷിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റി യാണ് ചികിത്സ ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്.
സംസ്കാരം നാളെ കാലത്ത് 11മണിക്ക് പയ്യാമ്പലത്തു നടക്കും
Post a Comment