കെ എസ് ആർ ടി സി ഡീസൽ വില വർധന: സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും



കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര്‍ ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement