തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.
ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഒരു രൂപയുടെ കുറവാണ് വെള്ളിയുടെ വിലയിൽ ഉണ്ടായത്.
Post a Comment