തൊഴിലുറപ്പ് പദ്ധതിക്ക്‌ കേന്ദ്രത്തിന്റെ ചരമക്കുറിപ്പ്‌



ബജറ്റ് വിഹിതം കുറച്ചും തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചും കൂലി കുടിശ്ശിക വരുത്തിയും തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായ പ്രതിഷേധം കൂടിയാകും 28നും 29നും നടക്കുന്ന ദേശീയ പണിമുടക്ക്. നടപ്പ് സാമ്പത്തികവർഷം അവസാനിക്കാറാകുന്ന ഘട്ടത്തിലും കൂലി ഇനത്തിൽ പട്ടികജാതി വിഭാഗത്തിന് 76 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 17 കോടിയും കുടിശ്ശികയാണ്‌. കൂലി ഓരോ സാമ്പത്തികവർഷാവസാനത്തിലും കുടിശ്ശിക വരുത്തി അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് വിഹിതത്തിൽനിന്ന്‌ അനുവദിക്കുന്ന കണക്കിലെ കളിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. 2018-19ൽ 1399 കോടി രൂപയായിരുന്നു കുടിശ്ശിക. ഇത് നൽകിയത് 2019- 20ലാണ്. 2019–20 വർഷത്തെ 428 കോടി രൂപയുടെ കുടിശ്ശിക 2020 - 21ലാണ് നൽകിയത്. മുൻവർഷം പദ്ധതിക്കായി 1,13,000 കോടിരൂപയാണ് വകയിരുത്തിയിരുന്നത്. കേന്ദ്ര ബജറ്റ്‌ വിഹിതം 2021-22 ൽ 73,000 കോടിയായി കുറച്ചു. പിന്നീട് ഇത് 98,000 കോടിയായി പുതുക്കിയെങ്കിലും നിയമം അനുസരിച്ച് സംസ്ഥാനങ്ങൾ ആവശ്യാനുസൃതം തൊഴിൽ നൽകേണ്ടി വന്നതിനാൽ ‌അതിൽ കൂടുതൽ തുക വേണ്ടിവരും. 2020-21 ൽ 10.2 കോടി തൊഴിൽദിനം സൃഷ്ടിച്ച കേരളത്തിന്റെ തൊഴിൽദിനങ്ങൾ 25 ശതമാനം വെട്ടിക്കുറച്ചു. ലേബർ ബജറ്റ് പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ചത് 7.50 കോടി തൊഴിൽദിനങ്ങൾ മാത്രമാണ്‌. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും തുടരുന്നതിനിടെയാണ് വെട്ടിക്കുറയ്ക്കൽ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement