കൊടുംവെയിലിൽ തലശ്ശേരിയിൽ റെയിൽ പാളത്തിനടുത്ത കുറ്റിക്കാട് പുകഞ്ഞു കത്തി ; ട്രെയിൻ ഗതാഗതം സ്തംഭിച്ചു



തലശ്ശേരിക്കടുത്ത് കൊടുവള്ളിയിൽ റെയിൽ പാളത്തിനടുത്ത കുറ്റിക്കാട്ടിനാണ് തീപിടിച്ചത്. ഇതേ തുടർന്ന് വഴിയുള്ള തീവണ്ടി ഗതാഗതം ഏതാണ്ട് ഒരു മണിക്കൂറോളം സ്തംഭിച്ചു. കൊടുവള്ളി റെയിൽവെ ഗേറ്റിനും ധർമ്മടം പുഴക്കുമിടയിലെ പാളത്തിൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിലോരത്തെ ഉണക്കപ്പുല്ലിനാണ് തീപ്പിടിച്ചത്. കാറ്റ് വീശിയതോടെ തീ കത്തിപടർന്നു. – ഏതാണ്ട് അര കിലോമീറ്ററോളം തീയും പുകയും നിറഞ്ഞു. ഇത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ അഗ്നിശമന സേനക്കും, റെയിൽവെ അധികൃതർക്കും വിവരം നൽകി. അപകടാവസ്ഥ ബോധ്യപ്പെട്ട റെയിൽവെ അധികൃതർ തലശ്ശേരി, എടക്കാട് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇതേ തുടർന്ന് കൊടുവള്ളി വഴി കടന്നു പോവേണ്ട ട്രെയിനുകൾ രണ്ട് സ്റ്റേഷനുകളിലും പിടിച്ചിട്ടു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ദിനേശൻ്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നി ശമന സേന കൊടുവള്ളിയിലേക്ക് എത്തിയെങ്കിലും സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരോടൊപ്പം ചേർന്ന് പുഴവെള്ളം ബക്കറ്റുകളിൽ ചുമന്നെത്തിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീയണച്ചത്. ഫയർമാൻമാരായ അഫ്സൽ, വൈശാഖ്, നിരൂപ് ,ഹോംഗാർഡ് പുരുഷോത്തമൻ , ഡ്രൈവർ ബിനീഷ് എന്നിവർക്കൊപ്പം നാട്ടുകാരും തീയണക്കാൻ യത്നിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement