യുവതിയെ വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത പരാതിയിൽ ഉസ്താദിനെതിരെ കേസ്. ഏര്യം ആലക്കോട് ഫാറൂഖ് നഗറിലെ അബ്ദുൾ നാസർ ഫൈസി ഇർഫാനിക്കെതിരെ (36) യാണ് കേസ്. 2021 ആഗസ്ത് ഒന്നിനും , 2022 മാർച്ച് ഒന്നിനും ഇടയിൽ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവിടങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതായാണ് പരാതി. വിവാഹിതനും പിതാവുമായ പ്രതി ഏര്യത്തുവെച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിക്കുകയും, ഇരുവരും ഒളിച്ചോടുകയും ചെയ്തതായാണ് പറയുന്നത്. പിന്നീട് ഇരുവരും പരിയാരം പോലീസിൽ ഹാജരായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. എന്നാൽ അബ്ദുൽ നാസർ ഫൈസി ഇർഫാനി പിന്നീട് വാക്കുമാറുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി യു വതി നൽകിയ പരാതിയിൽ പറയുന്നു. രണ്ട് തവണ വിവാഹിതയായ യുവതിക്ക് രണ്ട് ബന്ധങ്ങളിലും മക്കളുമുണ്ട്. രണ്ടാം ഭർത്താവുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെട്ട ഉസ്താദുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും ഒളി ച്ചോടുകയും ചെയ്തു.
Post a Comment