പാനൂർ നഗര സഭ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു



പാനൂർ നഗര സഭ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു,തിരഞ്ഞെടുത്ത 27 പേർക്കാണ് കട്ടിലുകൾ നൽകിയത്.പാനൂർ ഗവ.എൽ പി സ്കൂളിൽ വച്ച് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം, വാർഡംഗങ്ങളായ നസീലാ കണ്ടിയിൽ, ശ്രീനാ പ്രമോദ്, സാവിത്രി, സജിത അനീവൻ നഗരസഭാ സൂപ്രണ്ട് ദീപ, എസ്. സി പ്രമോട്ടർ എൻ.പി സനില എന്നിവർ സംസാരിച്ചു. നഗരസഭാജീവനക്കാരായ ജിഷ, ഷാമിൽ മുസ്തഫ, എന്നിവർ നേതൃത്വം നൽകി. 1, 25000 ത്തോളം രൂപ വകയിരുത്തിയാണ് കട്ടിലുകൾ നൽകിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement