ഓട്ടോ ടാക്സി നിരക്ക് കൂട്ടും ;ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും: മന്ത്രി ആന്റണി രാജു



ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരാ കിലോമീറ്ററിനും 15 രൂപ വീതവുമായിരിക്കാനാണ് സാധ്യത. എന്നാൽ ഓട്ടോയുടെ രാത്രി യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ടാക്സി നിരക്ക് (1500 സി.സി) അഞ്ചു കിലോമീറ്റർ വരെ 210 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമായിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സിക്ക് മിനിമം നിരക്ക് 240 രൂപയായിരിക്കും. സർക്കാർ‍ കൃത്യമായി പഠിച്ചശേഷം നിരക്കിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement