സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിനുനേരേ രാത്രി യുവാവിന്റെഅതിക്രമം. മാർച്ച് 22 ന് രാത്രിയായിരുന്നുസംഭവം നടന്നത്. അക്കരവട്ടോളി കോട്ടയിൽ റോഡിൽ ചേരംകാട്ടിൽ മുള്ളോറ കാർത്ത്യായനിയുടെ വീട്ടിനുനേരേയാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമം നടന്നത്. എഴുപതുകാരിയായ കാർത്ത്യായനിയും 45-കാരിയായ മകൾ ബിന്ദുവും രാത്രി ഉറങ്ങാൻകിടന്നതായിരുന്നു. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് പൊളിക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഉണർന്നത്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കൊടുവാളുമായി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. ബിന്ദുവിന്റെ കഴുത്തിൽ പിടിച്ച് ആക്രോശിച്ച യുവാവ് ആക്രമിക്കാനും ശ്രമിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് യുവാവ് ഓടിരക്ഷപ്പെട്ടു.
വീട്ടുപറമ്പിലെ വാഴകളും പച്ചക്കറികളും കാർഷികവിളകളും വെട്ടി നശിപ്പിച്ച നിലയിലും വീട്ടുസാധനങ്ങൾ കിണറ്റിലിട്ട നിലയിലുമായിരുന്നു. കണ്ണവം പോലീസ് അന്വേഷണം നടത്തി. അയൽവാസിയായ യുവാവിനെതിരേ വീട്ടുകാർ കണ്ണവം പോലീസിൽ പരാതി നൽകി.
Post a Comment