എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു. 2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തിൽ ധാരണയായത്.
40 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുൻ സാമ്പത്തിക വർഷം 8.5 ശതമാനം പലിശയാണ് നൽകിയത്. നിരക്കിൽ 40 ബേസിസ് പോയന്റി(0.40%)ന്റെ കുറവുവരുത്തിയതോടെ, അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് തിരിച്ചടിയാകും.
അസമിലെ ഗുവാഹട്ടിയിൽ ചേർന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാർശയിൽ ധനമന്ത്രാലയമാണ് അന്തിമതീരുമാനമെടുക്കുക.
ഇ.പി.എഫ് പലിശ 8 ശതമാനമായിരുന്ന 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇപിഎഫ് വരിക്കാർക്ക് 2016-17 വർഷത്തിൽ 8.65 ശതമാനവും 2017-18ൽ 8.55 ശതമാനവും പലിശയാണ് നൽകിയത്. 2018-19 വർഷത്തിൽ നൽകിയ 8.65 ശതമാനത്തിൽനിന്ന് 2019-20ലാണ് 8.5 ശതമാനമായി കുറച്ചത്.
Post a Comment