കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ കസ്റ്റംസ് പിടികൂടി.
ഇന്ന് പുലർച്ചെയുള്ള വിമാനത്തിലെത്തിയ കതിരൂർ പൊന്ന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്തു വരികയാണ്.
വിമാന താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച ഇവരെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
തുടർന്നാണ് ഇവർ ദേഹത്തണിഞ്ഞ അളവിൽ കൂടുതൽ സ്വർണം പിടികൂടിയത്. റെയ്ഡിന് കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവൻ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങൾ പിടികൂടിയത്.
Post a Comment